പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത നേതാക്കൾ
അഡ്മിൻ
പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാൻ ഹരിത നേതാക്കൾ. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കൾ പറഞ്ഞു. എംഎസ്എഫ് നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിൻറെ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് ഹരിത പിരിച്ചുവിട്ടത്.
ഹരിത അച്ചടക്കം തുടർച്ചയായി ലംഘിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്നും സലാം പറഞ്ഞു. ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്.
എന്നാൽ പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻറെ നിലപാട്.