കോൺഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അച്ചടക്കം: കെ സുധാകരന്‍

കോൺഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അച്ചടക്കമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്കരാഹിത്യം കാണിച്ചാൽ ആരായാലും നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിച്ച് കഴിഞ്ഞുവെന്നും സുധാകരൻ വ്യക്തമാക്കി. ഇത് ലംഘിക്കുന്ന രീതിയിൽ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് നടപടിയുണ്ടായാൽ കർശന നടപടി സ്വീകരിക്കും.
വളരെ ഐക്യത്തോടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അത് തകർക്കാൻ അനുവദിക്കില്ലെന്നും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് പാർട്ടിക്കെതിരായ പ്രവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി ആരും ഫ്ളക്സ് ബോർഡ് വയ്ക്കരുതെന്നും സുധാകരൻ നിർദ്ദേശിച്ചു. പാർട്ടിയിൽ വ്യക്തിഗത പ്രചാരണത്തിന് ഏറെ പ്രധാന്യം നൽകുന്നത് പോലെയാണ് നേതാക്കളുടെ പോസ്റ്ററുകൾ കാണുമ്പോൾ തോന്നുന്നതെന്നും ഇനി ഇത്തരം ബോർഡുകൾ വേണ്ടെന്നും സുധാകരൻ നിർദ്ദേശിച്ചു.

09-Sep-2021