ഹരിതയിൽ വിവിധ ജില്ലാ കമ്മറ്റി നേതാക്കൾ രാജിവെച്ചു

സംസ്ഥാന നേതാക്കൾക്കെതിരെ ലൈം​ഗികാധിക്ഷേപ പരാതി നൽകിയ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത സംസ്ഥാന ഭാരവാഹികളെ പിരിച്ച് വിട്ട് പുതിയ കമറ്റി രൂപീകരിച്ച ലീ​ഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. നിലവിൽ വിവിധ ജില്ലാ കമ്മറ്റി നേതാക്കൾ രാജിവെച്ചു.

കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബൂബക്കർ, വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിൽ, ജില്ലാ ജനറൽ സെക്രട്ടറി ഹിബ എന്നിവരാണ് രാജിവച്ചത്. മറ്റ് ചില ജില്ലാ ഭാരവാഹികളും ഉടൻ രാജിവെക്കുമെന്നാണ് സൂചന. എം.എസ്.എഫ് നേതാക്കളിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികൾക്ക് ലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രാജിവെച്ചവർ പറയുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി ഞായറാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് നേതൃത്വത്തിനെതിരെ കൂടുതൽ പേർ രം​ഗത്തെത്തിയത്.

13-Sep-2021