എംഎസ്എഫിൽ പ്രതികാര നടപടിയുമായി മുസ്ലിം ലീഗ്

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയയെ നീക്കി ദേശീയ ലീഗ് നേതൃത്വം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമയെ നീക്കിയത്. നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിലാണ് നടപടി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത് ഫാത്തിമ പിന്തുണച്ചിരുന്നു.

അതേസമയം തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. പാർട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

13-Sep-2021