കെ ഇ ഇസ്മാഈൽ കത്തയച്ചു എന്നത് പ്രചരണം മാത്രം: കാനം രാജേന്ദ്രൻ

പാലാ ബിഷപ്പിന്റെ വർഗ്ഗീയ പരാമർശത്തിൽ അന്വേഷിച്ച് കണ്ടത്തേണ്ടതായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കടുപ്പിച്ച് താൻ പറയണോ എന്നും കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയായി പറഞ്ഞു.

പാർട്ടി ദേശീയ സെക്രട്ടറി ഡി രാജയുടെ പരാമർശത്തിൽ, പാർട്ടി ചെയർമാനെ വരെ വിമർശിച്ചിട്ടുളള പാർട്ടിയാണ് സിപിഐ എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടപ്പിച്ച് കെ ഇ ഇസ്മാഈൽ കത്തയച്ചു എന്നത്, പ്രചരണം മാത്രമാണെന്നും അത്തരത്തിലൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

13-Sep-2021