ഇളവുകൾ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു. ഔദ്യോഗിക പരിപാടികൾ കാരണമാണ് യോഗം മാറ്റിവച്ചത്. നാളെ യോഗം ചേർന്നേക്കും. യോഗത്തിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയേക്കും. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുമതി നൽകുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

മ്യൂസിയങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. മൃഗശാലകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും.തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമെടുത്തേക്കും. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ സർക്കാർ പരിഗണിക്കുന്നത്.

14-Sep-2021