കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ട പോലെ: കോടിയേരി ബാലകൃഷ്ണന്
അഡ്മിൻ
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്. കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ട പോലെയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ കൊഴിഞ്ഞു പോകുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുന്നത് ഇതാദ്യമായാണ്. വരുന്ന എല്ലാവര്ക്കും തുറന്നുവെച്ച പാര്‍ട്ടിയല്ല സിപിഐഎം, ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവനൊപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന് ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സിപിഎമ്മിലേക്ക് പോയതിന് വിമര്‍ശിക്കുന്ന കോണ്‍ഗ്രസിലെ നേതാക്കള്‍ ബിജെപിയിലേക്കാണ് പോയതെങ്കില്‍ വിമര്‍ശിക്കില്ലെന്നും കോടിയേരി പറഞ്ഞു.