കുഞ്ഞാലിക്കുട്ടിയുടെ മകനെ മറ്റൊരു ദിവസം ഇ.ഡി വിളിപ്പിച്ചു

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി.കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകൾ മുൻ മന്ത്രി കെ ടി ജലീൽ ഇ.ഡിക്ക് കൈമാറിയതിനു പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടി കൊച്ചിയിൽ ഇ.ഡിക്കു മുന്നിൽ എത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ മകനെയും മറ്റൊരു ദിവസം ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. വിളിച്ചുവരുത്തിയത് സാക്ഷിമൊഴി എടുക്കാനാണെന്നും ആക്ഷേപത്തിൽ വ്യക്തത വരുത്തുമെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിൻറെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.

16-Sep-2021