താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുന്നു

തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിൽ പരാമർശിക്കുന്നു.

താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുകയാണ്. മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങൾ തുടങ്ങി. ക്രൈസ്തവരിൽ ചെറിയ വിഭാഗത്തിന് മേലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സി പി എം കുറിപ്പിൽപറയുന്നു.

17-Sep-2021