164 സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 164 സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം സമ്പാദിക്കുന്നതിന് വേണ്ടി വളർന്നുവരുന്ന തലമുറയെ തകർക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്നത്. സ്റ്റുഡന്റ് പൊലീസുകാർക്ക് സ്കൂളുകളിലെ ലഹരി വ്യാപനം തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

17-Sep-2021