മതസ്പർധ പ്രചരിപ്പിക്കുന്ന വിദ്വേഷപോസ്റ്റുകൾക്കെതിരെ നടപടി

സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന വിദ്വേഷപോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

18-Sep-2021