മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ വീണ്ടും ചോദ്യം ചെയ്യും.നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ കെ സുരേന്ദ്രന്‍ നല്‍കിയ മൊഴികള്‍ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്നും കെ. സുന്ദരയെ തനിക്ക് അറിയില്ല.പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാല്‍, പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണ്.നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോണ്‍ സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നു.ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്തവരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

22-Sep-2021