സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇവരുടെ പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം.

15 മിനിട്ട് കൊണ്ട് ഓരോ കുട്ടിയുടേയും പ്രവേശന നടപടി പൂർത്തിയാക്കാനും ഓരോ വിഷയത്തിനും പ്രവേശനം നടത്തുന്നതിനായി പ്രത്യേകം മുറികളിൽ കൗണ്ടറുകൾ സജ്ജീകരിക്കാനുമാണ് നിർദ്ദേശം.കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

22-Sep-2021