യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് യയുഎഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. ഏഴ് വർഷത്തിന് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹിന്ദ് ബിന്ദ് ഫൈസൽ ഖാസിമിയുടെ വിമർശനം. “ആരാണ് ഈ മനുഷ്യൻ ? #യോഗി, അയാൾക്ക് ഇത് എങ്ങനെ പറയാൻ കഴിയുന്നു? ആരാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്തത്?” ഹിന്ദ് ബിന്ദ് ഫൈസൽ ഖാസിമി ട്വിറ്ററിൽ കുറിച്ചു.
‘സ്ത്രീകൾ സ്വതന്ത്രരാകാൻ പ്രാപ്തരല്ല’ എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യോഗി എഴുതിയ ലേഖനത്തിനെതിരെയാണ് ഹിന്ദ് ബിന്ദ് ഫൈസൽ ഖാസിമി വിമർശനം ഉന്നയിച്ചത്.അതേസമയം യുഎഇ ഒരു ജനാധിപത്യ രാജ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് ഹിന്ദ് ബിന്ദ് ഫൈസൽ ഖാസിമിയുടെ ട്വീറ്റിനെ പരിഹസിച്ച് ഒരാൾ കമന്റ് ചെയ്തപ്പോൾ. അതിന് മറുപടിയായി “ഞങ്ങൾ ലിംഗഭേദത്തെ ബഹുമാനിക്കുന്ന ഒരു രാജവാഴ്ചയാണ്, വിദേശികൾ ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഇന്ത്യക്കാർക്ക് യു.എ.ഇയിൽ സുരക്ഷിതത്വം തോന്നുന്നുവെന്ന കാര്യം ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, നിങ്ങൾ അറിഞ്ഞിരിക്കണം,” എന്ന് ഹിന്ദ് ബിന്ദ് ഫൈസൽ ഖാസിമി പറഞ്ഞു.