സീതാറാം യെച്ചൂരിയുടെ മാതാവ്അന്തരിച്ചു

സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്പകം യെച്ചൂരി (89) അന്തരിച്ചു. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകി. ഡൽഹി ഗുഡ്ഗാവിലായിരുന്നു താമസം. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിര്യാണത്തിൽ സി.പി.എം അനുശോചിച്ചു. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരിയെ അനുശോചനം അറിയിച്ചു. ഭർത്താവ്‌: പരേതനായ സർവ്വേശ്വര സോമയാജലു. മരുമകൾ: സീമ ചിഷ്‌ടി (മുൻ റസിഡന്റ്‌ എഡിറ്റർ, ഇന്ത്യൻ എക്‌സ്‌പ്രസ്‌, ഡൽഹി).

25-Sep-2021