കേരള ബാങ്കിന്റെ പ്രത്യേക സ്റ്റാമ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തപാൽ വകുപ്പ് സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയിൽ കേരള ബാങ്കിന്റെ (കേരള സംസ്ഥാന സഹകരണ ബാങ്ക്) പ്രാധാന്യം കണക്കിലെടുത്ത് ബാങ്കിന്റെ ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാൽ സ്റ്റാമ്പ് സംസ്ഥാന മുഖ്യമന്ത്രി, പിണറായി വിജയൻ പ്രകാശനം ചെയ്തു.

സഹകരണ വകുപ്പ് മന്ത്രി, വി .എൻ .വാസവൻ, കേരള ബാങ്ക് പ്രസിഡന്റ്, ഗോപി കോട്ടമുറിക്കൽ, കേരള തപാൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, ഷൂലി ബർമൻ , കേരള ബാങ്ക് സിഇഒ, പി.എസ്.രാജൻ, സിജി എം, കെ .സി .സഹദേവൻ, ജനറൽ മാനേജർ, റ്റി.കെ. റോയ് എന്നിവർ സന്നിഹിതരായിരുന്നു. 'Customised My Stamp' പദ്ധതി പ്രകാരമാണ് തപാൽ വകുപ്പ് കേരള ബാങ്കിൻറെ സ്റ്റാമ്പ് പുറത്തിറക്കിയത്.

29-Sep-2021