കൊവിഡ് വാക്സിനേഷനില്‍ കേരളം മുന്നോട്ട്

സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid vaccination 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്‍കി.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേരാണ് വാക്സിന്റെ ആദ്യ ഡോസ് എടുത്തത്. 3.6 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.

29-Sep-2021