പെട്രോൾ, ഡീസൽ വില വീണ്ടും

ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്‍റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാന്‍ കാരണം.
 

30-Sep-2021