ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നു
അഡ്മിൻ
പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മോൻസൺ മാങ്കാവിലിനോടൊപ്പമെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ മന്ത്രി ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി. നടൻ ബൈജുവുമൊത്തുള്ള മന്ത്രിയുടെ ചിത്രമാണ് മോൻസൺ മാവുങ്കലിന്റെതായി മാറ്റി പ്രചരണം നടത്തിയത്.
പ്രചരിക്കുന്ന പോസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി പരാതിയിൽ പറയുന്നു. നടൻ ബൈജുവിന് ഒപ്പം മന്ത്രി നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതി നൽകിയ കാര്യം മന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.