മോൻസൻ വിഷയത്തിൽ നേര്‍ക്കുനേര്‍ ഏഷ്യാനെറ്റും ട്വന്റി ഫോറും

മോൻസൺ മാവുങ്കൽ വിഷയത്തിൽ ഏഷ്യാനെറ്റും ട്വന്റി ഫോറും ഇടയുന്നു. കഴിഞ്ഞ ദിവസം നടന്ന ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പരസ്യമായി രംഗത്തെത്തി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിനു.വി ജോൺ നടത്തിയ ചർച്ചയിൽ ട്വന്റി ഫോർ ന്യൂസിലെ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ പാനലിസ്റ്റ് റോയ് മാത്യു നടത്തിയ അപകീർത്തികരമായ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠൻ നായരുടെ പ്രതികരണം.

ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു നിയമവ്യവസ്ഥയേയും അംഗീകരിക്കാത്ത പരാമർശമാണ് ന്യൂസ് അവറിലൂണ്ടായതെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. ആ ടെലിവിഷൻ ചർച്ചയിലെ പരാമർശങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണ് എന്നതുകൊണ്ട് തന്നെ സംപ്രേക്ഷണം ചെയ്യുന്നില്ല.

സ്ത്രീത്വത്തിനെതിരെ വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ടിവിയിൽ കയറിയിരുന്ന് പറയുന്ന പത്രവർത്തകനാണ് റോയ് മാത്യു. ന്യൂസ് അവറിലിരിക്കുമ്പോൾ വിനു വി ജോൺ എന്ന് പറയുന്ന ആളിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാൻ പറ്റില്ല. ആ തരത്തിലാണ് അദ്ദേഹം പറയുക,'' ശ്രീകണ്ഠൻ നായർ പറഞ്ഞു.

02-Oct-2021