ഹരിതയെ കോളേജുകളില്‍ മാത്രമായി ഒതുക്കി മുസ്ലിം ലീഗ്
അഡ്മിൻ
സംസ്ഥാനത്ത് കോളേജ് കമ്മിറ്റികളിലേക്ക് മാത്രമായി ഹരിതയുടെ പ്രവര്‍ത്തനം ചുരുക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഇനി പുതിയ കമ്മിറ്റി വേണ്ടെന്നാണ് ലീഗ് തീരുമാനം. മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഹരിതയെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
ഇപ്പോഴുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഇനി പുതിയ സംസ്ഥാന-ജില്ലാ സമിതികള്‍ ഉണ്ടാകില്ല. കോളേജുകളില്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. എം.എസ്.എഫിലും മുസ്ലിം ലീഗിലും വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഹരിത എം.എസ്.എഫ് നേതൃത്വനിരയിലുള്ളവര്‍ നടത്തിയ നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിരയിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നല്കിയ പരാതിയില്‍ മുസ്ലിം ലീഗ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിത വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.