മോന്‍സണെ നല്ലരീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല: അനിത പുല്ലയിൽ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മോന്‍സണ്‍ മാവുങ്കലും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വെളിപ്പെടുത്തല്‍.ഈ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അനിത ആവശ്യപ്പെടുന്നു:

"രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി. മോന്‍സണെ നല്ലരീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല."ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അനിതയുടെ വെളിപ്പെടുത്തല്‍.

പക്ഷേ മോണ്‍സണ്‍ മാവുങ്കലുമായി തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല.ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് എന്ന പേരില്‍ നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ പോരാ, യുഡിഎഫിന് വോട്ട് ചെയ്യണം. സ്വന്തം പ്രവര്‍ത്തകരോട് ആത്മാര്‍ത്ഥയും സത്യസന്ധതയും പുലര്‍ത്തണം.

സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി.സംസ്ഥാനത്ത് എല്ലാരും അങ്ങനെ വിചാരിച്ചപ്പോള്‍ എല്ലായിടത്തും തോറ്റു. രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

03-Oct-2021