കരാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനം

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ.നേരത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരിഷ്കരണമെന്നും മന്ത്രി വ്യക്തമാക്കി.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള അക്രഡിറ്റഡ് ഓവർസിയർ തസ്തിക, എയുഇജിഎസ് ഓവർസിയർ എന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നും പരിഷ്കരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ള കരാർ ജീവനക്കാർക്ക് വേതന വർദ്ധനവ് അനുവദിച്ച തീയ്യതി മുതൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർക്കും വേതന വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

05-Oct-2021