രാജ്യത്തെ ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു

ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില.

എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വർധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ചു.പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഏ​റ്റ​വും ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ.

06-Oct-2021