എഞ്ചിനിയറിംഗ്, ഫാര്‍മസി,ആര്‍ക്കിടെക്ട് എൻട്രൻസ് ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എഞ്ചിനിയറിംഗ്, ഫാർമസി എൻട്രൻസ് ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 73,977 പേർ പരീക്ഷയെഴുതി. 51,031 പേർ യോഗ്യത നേടി. 47,629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. ആദ്യ നൂറ് റാങ്കുകാരിൽ എഴുപത്തിയെട്ടും ആൺകുട്ടികളാണ്.

എഞ്ചിനിയറിംഗിൽ ഒന്നാം റാങ്ക്: ഫെയ്‌സ് ഹാഷിം(വടക്കാഞ്ചേരി), രണ്ടാം റാങ്ക് : ഹരിശങ്കർ (കോട്ടയം), മൂന്നാം റാങ്ക്: നയൻ കിഷോർ നായർ (കൊല്ലം). ഈ മാസം 25ന് മുൻപ് തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കണം. ഒന്നാം റാങ്കുകാരനെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ഫാർമസി റാങ്ക് ലിസ്റ്റ്

റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഫാരിസ് അബ്ദുൾ നാസറിനാണ് ഒന്നാം റാങ്ക്. ആർക്കിടെക്ചറിൽ ജെസ് ജോസഫിനാണ് (കണ്ണൂർ) ഒന്നാം റാങ്ക്.

ഓരോ ജില്ലയിലും യോഗ്യത നേടിയത്: തിരുവനന്തപുരം 5834, കൊല്ലം 4823, ആലപ്പുഴ 2911, പത്തനംതിട്ട 1707, കോട്ടയം 2720, ഇടുക്കി 936, എറണാകുളം 5512, തൃശൂര്‍ 4897, പാലക്കാട് 2933, മലപ്പുറം 4604, കോഴിക്കോട് 4480, വയനാട് 714, കണ്ണൂര്‍ 3764, കാസര്‍കോട് 1225.

07-Oct-2021