ബിജെപിയിലെ പുനഃസംഘടന: വയനാട്ടില്‍ നേതാക്കളുടെ കൂട്ട രാജി

ബി ജെ പി പുനഃസംഘടന വയനാട്ടില്‍ കൂട്ട രാജി.വയനാട് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ രാജി വെച്ചു.കെ ബി മദന്‍ ലാല്‍ ഉള്‍പ്പെടെ 13പേര്‍ രാജിവെച്ചു.പുതിയ ജില്ല അധ്യക്ഷനെ തെരെഞ്ഞെടുത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്.

തീരുമാനം ഏകപക്ഷീയമെന്നും ആരോപണംസംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്ക് ഏകപക്ഷീയമായ തീരുമാനത്തിലൂടെ പരിഗണന ലഭിച്ചതിലാണ് പ്രതിഷേധം. ബി ജെ പി വയനാട് ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടന ദിവസം തന്നെ രാജി വെച്ചത് സംസ്ഥാന - കേന്ദ്ര നേതൃത്വത്തെ പ്രതിഷേധമറിയിക്കാനെന്നും സൂചന.

നിയമസഭാ തെരഞ്ഞെടുപ്പു കോഴ വിവാദത്തില്‍ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയവരാണ് രാജി വെച്ചത്.വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി വയനാട് കേന്ദ്രീകരിച്ചു ഉണ്ടാകുമെന്നും സൂചന.

07-Oct-2021