500, 2000 രൂപ നോട്ടുകളിൽ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് കോൺഗ്രസ് എംഎൽഎ
അഡ്മിൻ
500, 2000 രൂപ നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എ ഭരത് സിംഗ് കുന്ദർപുർ ആണ് പ്രധാനമന്ത്രിക്ക് വിചിത്രമായ കത്ത് അയച്ചത്.
500, 2000 രൂപ നോട്ടുകളിൾ അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇതിനാൽ ഗാന്ധിജിയുടെ ചിത്രം ഇതിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്. 5, 10, 20, 50, 100, 200 ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാമെന്നും പാവപ്പെട്ടവരാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നതെന്നും എം.എൽ.എ പറയുന്നു.
ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ അശോക ചക്രം വെയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്.രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധ തിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യത്ത് എല്ലായിടത്തും അഴിമതി വ്യാപിച്ചു. ഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. അതിനാൽ ഗാന്ധിയുടെ ചിത്രം ഉയർന്ന മൂല്യമുള്ള നോട്ടുകളിൽനിന്നു നീക്കണമെന്നും എം.എൽ.എ കൂട്ടിചേർത്തു.