കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകും: കൃഷിമന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പുനൽകി കൃഷിമന്ത്രി പി പ്രസാദ്. കണക്കെടുപ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പണം നൽകുന്നത് വൈകില്ലെന്ന് മന്ത്രി പറഞ്ഞു. പരമാവധി നെല്ല് കൊയ്‌തെടുത്ത് സംഭരിക്കാനാണ് ശ്രമമെന്നും പി പ്രസാദ് പറഞ്ഞു. കുട്ടനാട്ടിലുണ്ടായ മടവീഴ്ച -കൃഷിനാശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ലോവർ, അപ്പർ കുട്ടനാട് ഭാഗത്തെ നെൽകൃഷി വൻ പ്രതിസന്ധിയിലാണ്. ആലപ്പുഴ ചെറുതന തേവേരി തണ്ടപ്ര പാടത്ത് മടവീഴ്ചയുണ്ടായി. 400 ഏക്കർ നെൽകൃഷി നശിച്ചു. ജില്ലയിൽ വിതയ്ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ പാടശേഖരങ്ങൾ നശിച്ചു.

20-Oct-2021