ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഎം
അഡ്മിൻ
ലോക്കല്‍ ഏരിയ സമ്മേളനത്തില്‍ പുതിയ പോസ്റ്ററുമായി സിപിഎം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഴവില്‍ നിറമുള്ള പോസ്റ്ററില്‍ അരിവാളും ചുറ്റികയും കയ്യിലേന്തിയ സ്വവര്‍ഗ അനുരാഗികളുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചാല ലോക്കല്‍ കമ്മിറ്റിയുടെ ഫെയ്സ്ബുക്കിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘ഈ ലോകം എല്ലാവരുടെയും’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളന പോസ്റ്ററിലാണ് സമത്വമെന്ന ആശയം ഇടംപിടിച്ചത്.
എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു സന്ദേശമാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നല്‍കുന്നത്. അത് തന്നെയാണ് ഇത്തരം പോസ്റ്ററിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്ന് ചാല ഏരിയ കമ്മിറ്റി പ്രതികരിച്ചു. എല്‍ജിബിടി കമ്യൂണിറ്റിക്കുള്ള പിന്തുണയായി തന്നെയാണ് പോസ്റ്ററില്‍ മഴവില്‍ നിറങ്ങളും ചേര്‍ത്തിരിക്കുന്നത്. ചാല ലോക്കല്‍ കമ്മിറ്റി പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ ചിത്രത്തില്‍ രണ്ട് സ്ത്രീകളുടെ രൂപങ്ങളും ഉണ്ട്.
ഡിസംബര്‍ 6,7 തീയതികളില്‍ മുടവന്മുകളില് വച്ചാണ് തിരുവനന്തപുരം ജില്ലയിലെ ചാല ഏരിയ സമ്മേളനം നടക്കുന്നത്. അതേ സമയം പോസ്റ്ററിന്റെ പുരോഗമന ആശയത്തെ പിന്തുണച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.