'കേന്ദ്രനികുതി കുറയ്ക്കാൻ കാളവണ്ടിയുമായി ഡൽഹിക്ക് പോകട്ടെ'; പ്രതിപക്ഷത്തെ പരിഹസിച്ച് ധനമന്ത്രി

ഇന്ധന നികുതി പ്രശ്‌നത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ആറ് വർഷമായി സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി മറുപടി നൽകി. കൂട്ടിയ കേന്ദ്രമാണ് നികുതി കുറക്കേണ്ടത്. അതിന് സൈക്കിളുമായി ദില്ലിക്ക് പോകണമെന്ന്ധനമന്ത്രി പരിഹസിച്ചു

ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടി. ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തത് യുപിഎ സർക്കാരാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്തത്. രാജസ്ഥാനിൽ കൊവിഡ് കാലത്ത് 4 ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ല.

കേന്ദ്ര നികുതി കുറയ്ക്കാൻ കാളവണ്ടിയുമായി ദില്ലിക്ക് പോകണമെന്ന് ധനമന്ത്രി കോൺഗ്രസിനെ പരിഹാസിച്ചു. സംസ്ഥാനത്തിന് ആകെ പിരിക്കാൻ അധികാരമുളളത് മദ്യം-പെട്രോൾ നികുതികൾ മാത്രമാണ്. ഇവയിൽ സംസ്ഥാനത്തേക്കാൾ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

11-Nov-2021