മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവ് നൽകിയ ബെന്നിച്ചന്‍ തിരുവഞ്ചൂരിന്റെ മുന്‍ സ്റ്റാഫംഗം

മുല്ലപ്പെരിയാര്‍ ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥനായ ബെന്നിച്ചന്‍ തോമസ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുത്തബന്ധമുള്ളയാള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനംമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി (ഓഫീസര്‍ ഇന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി) ആയിരുന്നു ബെന്നിച്ചന്‍.

അതേസമയം, വിവാദ മരംമുറി ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഉത്തരവ് റദ്ദാക്കാനും ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിരുന്നു. ഉത്തരവിറക്കാനിടയായ സാഹചര്യം, മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും.

11-Nov-2021