കേന്ദ്രത്തിനോട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്

കേന്ദ്ര സർക്കാരിനോട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ വീണ്ടും ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്.നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ടികായത്ത് ട്വിറ്ററില്‍ കുറിച്ചു.നിയമങ്ങള്‍ പിന്‍വലിച്ചാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നും ടികായത് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കില്‍ സമരം തുടരാനാണ് തീരുമാനം.നിയമങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രമേ തങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയുള്ളൂ.നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തില്‍ സമരം തുടരാനും, അത് രാജ്യവ്യാപകം ആക്കാനുമാണ് ആലോചനയെന്നും ടികായത്ത് വ്യക്തമാക്കി.നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടികായത് ട്വീറ്റ് ചെയ്തു.

12-Nov-2021