കോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നു

കോഴിക്കോട് കോൺ​ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവര്‍ത്തക അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തു.

ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ മർദ്ദിക്കുകയായിരുന്നു.

കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് കെ.സി. അബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുക്കുന്നത് ടി. സിദ്ദിഖ് അനുയായികളാണെന്നാണ് റിപ്പോർട്ട്.

13-Nov-2021