തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കും: കോടിയേരി
അഡ്മിൻ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. തിരുച്ചുവരവിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എൽ ജെ ഡിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന കാര്യങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും കോടിയേരി പ്രതികരിച്ചു. അതിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലുള്ള പ്രശ്നങ്ങൾ പല പാർട്ടികൾക്കും ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അത്തരം പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുന്നതാണ് ഉചിതമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അതേസമയം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാന കമ്മറ്റി തീരുമാനമെടുത്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചത്. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാൽ മതിയെന്നാണ് പി ബിയുടെ നിലപാട്.