കായിക രംഗത്ത് കേരളം മുന്നേറുന്നതിന് ഭാവനാ പൂര്‍ണമായ പ്രവര്‍ത്തനം നടക്കണം: മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
കായിക രംഗത്ത് കേരളത്തിന് മുന്നേറുന്നതിന് ഭാവനാ പൂര്‍ണമായ പ്രവര്‍ത്തനം നടക്കണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍.കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കായികരംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തിന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മതിയാകില്ല. കായിക രംഗത്ത് കേരളത്തിന് പുതിയ തലത്തിലേക്ക് ഉയരാന്‍ സാധിക്കണം.
സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിലൂടെ പ്രതിഭാശാലികളായ കായികതാരങ്ങളെ കണ്ടെത്താനാകും. ഇവരെ തുടര്‍ന്ന് പരിശീലിപ്പിച്ച് ഇന്ത്യന്‍ കായിക മേഖലയിലെ മുത്തുകളാക്കി മാറ്റാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.കായിക താരങ്ങളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നല്കി വളര്‍ത്തിയെടുക്കാന്‍ നല്ല സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.
കായിക മേഖലയില്‍ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് നേട്ടം സാധ്യമാക്കാവുന്ന ഭൗതിക സാഹചര്യം കേരളത്തിലുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി. ആര്. അനില്‍, കായിയ മേഖലയിലെ പ്രമുഖര്‍, കായിക സംഘടനാ പ്രതിനിധികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.