കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രസർക്കാർ
അഡ്മിൻ
കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്. 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കർഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നതില്‍ താൻ ക്ഷമ ചോദിക്കുന്നു എന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിൽ ആശംസ പറഞ്ഞ പ്രധാനമന്ത്രി ഒന്നര വർഷത്തിന് ശേഷം കർത്താർപൂർ ഇടനാഴി തുറന്നതായും അറിയിച്ചു.
കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. മാസങ്ങളോളമായി കര്‍ഷകര്‍ സമരത്തിലാണ്.