മനുഷ്യസമൂഹം അടിസ്ഥാന പുരോഗതി നേടിയത് കര്‍ഷകരിലൂടെ: മന്ത്രി പി പ്രസാദ്

മനുഷ്യസമൂഹം അടിസ്ഥാന പുരോഗതി നേടിയത് കര്‍ഷകരിലൂടെയെന്ന് മന്ത്രി പി. പ്രസാദ്. വൃശ്ചികോത്സവത്തോടനുബന്ധിച്ച്‌ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നടന്ന കാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക ഉത്പാദന മേഖലയുടെ തകര്‍ച്ചയ്ക്ക് ആനുപാതികമായി രാഷ്ട്രത്തിന്റെ ആരോഗ്യമേഖലയും നാശത്തിലേക്ക് നീങ്ങും. സംസ്ഥാന കര്‍ഷക ക്ഷേമനിധിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.എം.എം. ആരിഫ് എം.പി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

19-Nov-2021