കേന്ദ്രസർക്കാർ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി: എംഎ ബേബി
അഡ്മിൻ
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.
ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും അതില്‍ കര്‍ഷകരും മഹിളകളും യുവാക്കളും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുട്ടുമടക്കി എന്നതുകൊണ്ട് ആര്‍എസ്എസും സംഘപരിവാറും ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പിടിമുറുക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും ബിജെപിയുടെ കൂട്ടാളികള്‍ക്കും ഉണ്ടായ തിരിച്ചടിയാകാം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തിന് പിന്നിലെന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സമരത്തിനാണ് രാജ്യം കര്‍ഷകരുടെ പ്രതിഷേധത്തിലൂടെ സാക്ഷിയായത്. യാഥാര്‍ത്ഥ്യത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം നമ്മുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.