പെ​ഗാസസ്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

പെ​ഗാസസ് ചാര സോഫ്റ്റ് വെയർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരുടെ നിർദേശ പ്രകാരമാണ് ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെ​ഗാസസ് കേന്ദ്ര സർക്കാർ വാങ്ങിയെതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മോദി പാലിക്കുന്ന മൗനം ക്രിമിനൽകുറ്റം ചെയ്തതിന് തുല്ല്യമാണെന്നും യെച്ചൂരി സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ വിമർശിച്ചു.

ഇസ്രായേലിൽ നിന്നും ചാര സോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയതായുളള ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനവുമായി യെച്ചൂരി എത്തിയത്. എന്തിനാണ് സോഫ്റ്റ് വെയർ വാങ്ങിയതെന്ന് മോദി സർക്കാർ വിശദീകരിക്കണം. ഇതിന് ആരാണ് അതിന് അനുമതി നൽകിയത്. സോഫ്റ്റ് വെയറുപയോ​ഗിച്ച് ആരെയൊക്കെ നിരീക്ഷിക്കണമെന്ന് എങ്ങനെയാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

ആർക്കൊക്കെയാണ് അതിന്റെ റിപ്പോർട്ട് ലഭിച്ചെതെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തണം. ഇത്തരമൊരു വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ക്രമിനൽകുറ്റം അം​ഗീകരിക്കുന്നതിന് തുല്ല്യമാണെന്നും' അദ്ദേഹം ട്വീറ്റിലൂടെ വിമർശനം ഉന്നയിച്ചു.

29-Jan-2022