സിപിഎമ്മിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവം; ഡിസിസി അധ്യക്ഷനെതിരേ കേസ്

സിപിഎം കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ ഡിസിസി അധ്യക്ഷനെതെിരേ കേസ്. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെയാണ് കേസ്. സിപിഎം പ്രാദേശിക നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്തതെന്ന് നാട്ടകം സുരേഷ് പറയുന്നു.

30-Jan-2022