കണ്ണൂരില്‍ ആർഎസ്എസ് പ്രവര്‍ത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനം

കണ്ണൂരില്‍ വീടിനുള്ളില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. ഇയാളുടെ ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിനാണ് പരിക്കേറ്റത്.

സംഭവം അറിഞ്ഞ് പൊലീസ് എത്തും മുമ്പേ ബിജുവിനെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.

30-Jan-2022