ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അദ്ധ്യാപകര്‍ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
കേരളത്തിലെ എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷകള്‍ക്കുള്ള ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അദ്ധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവര്‍ ആ ചുമതല നിര്‍വഹിച്ചാല്‍ മതിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും ഓരോ ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ ആ കാര്യം മാത്രം ചെയ്യുക. എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കേണ്ട. അത് വീട്ടില്‍ പോലും നടക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
നിലവിലെ ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫോക്കസ് ഏരിയയില്‍ മാറ്റം വരുത്തില്ലെന്നും എ പ്ലസ്സില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.