കണ്ണൂരിൽ നടന്ന ബോംബ് നിർമ്മാണം ആർഎസ്എസ്‌ അറിവോടെ: എം വി ജയരാജൻ

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബ് നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു.

ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമ്മാണം നടന്നത്. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം ഉണ്ടാക്കാൻ ആർഎസ് എസുകാർ ബോംബ് നിർമ്മിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതേ സമയം ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു.

പോലീസ്‌ എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പോലീസ്‌ അന്വേഷണം തുടരുകയാണ്.

30-Jan-2022