യുഎഇയിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
അഡ്മിൻ
തന്റെ സന്ദർശനത്തിൽ യുഎഇയിലെ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ ഇന്ന് സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഗള്‍ഫ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു എ ഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ നിക്ഷേപകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് ക്ഷണിച്ചത്.
നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.