ഏഴ് ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്ക് ക്വാറൻറീൻ ആവശ്യമില്ല: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ ഒഴിവാക്കി. ഏഴ് ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്ക് ക്വാറൻറീൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. 218 ശതമാനം വരെ ഉയർന്ന വളർച്ചാ നിരക്ക് 16% ആയി കുറഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്.

ആശുപത്രിയിൽ എത്തുന്ന രോഗികളെ ചികിത്സ നൽകാതെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു. പോസിറ്റിവ് ആയ രോഗികൾക്കും ഡയാലിസിസ് പോലുള്ള ചികിത്സ മുടക്കരുത്. കിടത്തി ചികിത്സയ്ക്ക് വരുന്നവരിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കിടത്തി കൊവിഡ് ടെസ്റ്റ് മതി. സ്‌പെഷ്യാലിറ്റി വിഭാ?ഗമെങ്കിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

01-Feb-2022