കെ റെയില്‍ സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
അഡ്മിൻ
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നും ഡി.പി.ആര് തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാറിന്റെ അപ്പീലില്‍ പറയുന്നു.
ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചായിരുന്നു നേരത്ത കെ റെയില്‍ സര്‍വേക്ക് എതിരായ ഹരജി പരിഗണിച്ചിരുന്നത്. പദ്ധതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച സിംഗിള്‍ ബെഞ്ച് അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് സര്‍വേ തടഞ്ഞത്. കേസ് വീണ്ടും ഫെബ്രുവരി ഏഴിന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്.