സില്‍വര്‍ ലൈന്‍; കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
അഡ്മിൻ
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവിലെ സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിക്ക് നേരത്തെ 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാല്‍ വിശദീകരിച്ചു. ‘ഇടത് സര്‍ക്കാര്‍ ഇല്ലാത്തത് പറയില്ല. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തരുത്’. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ബിജെപി നേതാക്കളെക്കാള്‍ വിശ്വാസം കോണ്‍ഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.