കേരളത്തിലെ കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
അഡ്മിൻ
കേരളത്തിലെ കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ് . പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനമായ നിയന്ത്രണവും ഉണ്ടാകും.
ഇപ്പോൾ കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. സി കാറ്റഗറിയില്‍ നിലവില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും. തീയറ്റര്‍, ജിം, നീന്തള്‍കുളം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. അതെസമയം തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതിയായി.
10, 11, 12 ക്ലാസുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14 നാണ്. അതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി സ്‌കൂളുകള്‍ക്ക് നല്‍കി.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.
എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിൽ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 (ഞായറാഴ്ച) ഇത് ബാധകമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.
05-Feb-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ