കേന്ദ്രത്തിന്റെ മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി: രാകേഷ് ടികായത്ത്

കര്‍ഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നത് ഇപ്പോഴും മിനിമം താങ്ങുവില നല്‍കാതെയാണ്.

പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും കര്‍ഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരം അവസാനിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ഇപ്പോള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മിഷന്‍ യുപി പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കര്‍ഷക സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

 

08-Feb-2022