രണ്ടാം നൂറു ദിന പരിപ്പാടിയിൽ 1557 പദ്ധതികൾ

രണ്ടാം ഇടതുമുന്നണി സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാലരമാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ എത്തിയത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ -

പാലക്കാട് നിന്നും ആശ്വാസകരമായ വാർത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷിച്ചു. നാടൊന്നാകെ ആഗ്രഹിച്ച വാർത്തയാണിത്. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ കരസേനയുടെ മദ്രാസ് റെജിമെൻ്റ്, പാരാറെജിമെൻ്റ്, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവർക്ക്. നന്ദി.. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.

രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണമേഖല കരസേന ഉദ്യോഗസ്ഥൻ എ.അരുണിനെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ ഉറപ്പാക്കും. സർക്കാർ അധികാരത്തിലേറിയിട്ട് മെയ് ഇരുപതിന് ഒരു വർഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങിലൂടെ കടന്നു പോയി. കൊവിഡിൻ്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.എന്നാൽ ജനക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

അധികാരത്തിൽ വന്ന് ആദ്യ നൂറ് ദിനത്തിൽ പൂർത്തിയാക്കേണ്ട പദ്ദതികൾ നിശ്ചയിരുന്നു. ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണം.

രണ്ടാം നൂറ് ദിന കർമ്മപരിപാടി -

രണ്ടാം നൂറു ദിന പരിപ്പാടിയിൽ 1557 പദ്ധതികൾഅതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും
464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും
ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കും
ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമ്മിക്കും
സംസ്ഥാനത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും
എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ15000 പേർക്ക് പട്ടയം നൽകും
ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും
23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും
കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും
കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും
ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും
1500 റോഡുകളുടെ ഉദ്ഘാടനം നടത്തും
ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും
മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും
കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും

09-Feb-2022